ജബുലാനി ഫുട്ബോള്‍ കേരളത്തിലും താരമാകുന്നു
ജബുലാനി

ജബുലാനി ഫുട്ബോള്‍ ഇപ്പോള്‍ സൌത്താഫ്രിക്കയില്‍ മാത്രമല്ല കേരളത്തിലും താരമാകുന്നു.ജബുലാനി ബോളിന്റെ പ്രത്യേകതകള്‍ വളരെയാണ്.ചിലതൊക്കെ ഇപ്പോള്‍ തന്നെ വിവാദമായിരിക്കുന്നു..അഡിഡാസ് എന്ന കമ്പനിയാണ്‌ ഈ ബോള്‍ നിര്‍മ്മിക്കുന്നത്.അവര്‍ ലോകത്തെതന്നെ ഏറ്റവും വലിയ ഫുട്ബോള്‍ നിര്‍മ്മാണ കമ്പനിയാണ്.സാധാരണ 32 ഹെക്സഗോണ്‍ പാനലുകള്‍ ഉപയോഗിച്ചാണ് അഡിഡാസ്  ഫുട്ബോള്‍ നിര്‍മ്മിക്കുന്നത്.2006 ജര്‍മ്മനിയില്‍ നടന്ന ലോകകപ്പില്‍ 14 പാനലുകളുടെ "ടീംഗീസ്റ്റ് "പന്താണ്‌ ഉപയോഗിച്ചത്. ജബുലാനിയില്‍ എല്ലാവരെയും അതിശയിപ്പിച്ചു  വെറും 8 പാനലുകളാണ്‌ ഉപയോഗിച്ചത്.ജബുലാനി ഫുട്ബോളിലെ പതിനൊന്ന് എന്ന അക്കം അവിടുത്തെ ആദിവാസി സമൂഹത്തേയും ,ടീമീലെ പതിനൊന്ന്‌ കളിക്കാരേയും ,സൂചിപ്പിക്കുന്നു.