tkmm college

ശ്രീ: ടി.കെ.മാധവന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ പേരിലാണു ടി.കെ.എം.എം. കോളേജ് അറിയപ്പെടുന്നത്.കാര്‍ത്തികപ്പള്ളിയിലെ ഒരു പ്രമുഖ ഈഴവ കുടുംബത്തിലാണു്‌ അദ്ദേഹം ജനിച്ചത്.വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം, സമൂഹത്തില്‍ നിന്നിരുന്ന ജാതി ചിന്തകള്‍ക്കു്‌ എതിരെ ശബ്ദമുയര്‍ത്തി.അദ്ദേഹം
ശ്രീനാരായണ ഗുരു വിനെ പിന്തുടര്‍ന്നു.ഗാന്ധിയന്‍ ഫിലോസഫിയുടെ ഒരു നല്ല വക്താവ് കൂടിയായിരുന്നു അദ്ദേഹം.അദ്ദേഹം "വൈക്കം സത്യാഗ്രഹം" നടത്തിയത്,കേരളത്തിലെ ജാതി-വര്‍ണ്ണ വ്യത്യാസങ്ങള്‍ തുടച്ചെറിഞ്ഞു.തൊട്ടുകൂടായ്മയ്‌ക്കു്‌ എതിരെയുള്ള ആ സമരത്തിനെ,ഗാന്ധിജി അനുഗ്രഹിച്ചു.


അദ്ദേഹം ,എസ്.എന്‍.ഡി.പി. യോഗത്തിനു്‌ വലിയ അടിത്തറയിട്ടു.സാമൂഹികമായും സാമ്പത്തികമായും താഴെയുള്ളവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു.അദ്ദേഹം 45 വയസ്സില്‍ മരിച്ചതു്‌,നവോത്ഥാന കേരളത്തിനു്‌ വലിയ നഷ്ടമായിരുന്നു. അദ്ദേഹത്തോടുള്ള ഓര്‍മ്മയ്ക്കായാണ്,അറിവിന്‍ അമ്പലമായ സ്ഥാപിതമായത്‌.കരുനാഗപ്പള്ളി,മാവേലിക്കര,കാര്‍ത്തികപ്പള്ളി എസ്.എന്‍.ഡി.പി.യൂണിയനുകള്‍ ആണ്,പിന്നില്‍ പ്രവര്‍ത്തിച്ചത്‌.

കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്ന ശ്രീ:ആര്‍.ശങ്കര്‍ ആണ്,1964 ജൂലൈ നാലാം തീയതി, ടി.കെ.എം.എം. കോളേജ്
ഉദ്ഘാടനം ചെയ്തത്‌.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി,ടി.കെ.എം.എം. കോളേജ് വിജയിച്ചു തന്നെ നില്‍ക്കുന്നു.